ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

single-img
14 May 2014

eവൈദ്യുതി ലഭ്യതയിലുണ്ടായ 300 മെഗാവാട്ടിന്റെ കുറവ് മൂലം സംസ്ഥാനത്ത് ഇന്ന് (മേയ് 14) രാത്രിയും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന്‌ സാദ്ധ്യതയുണ്ട് എന്ന് കെ എസ് ഇ ബി അറിയിച്ചു.

 

 

ഇടുക്കിയിലെ കഴിഞ്ഞ ദിവസം കേടായ യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായതിനാല്‍ അവിടെനിന്നുള്ള വൈദ്യുതിയില്‍ കുറവില്ല എന്നും എന്നാല്‍, രാമഗുണ്ടം , കൂടംകുളം, എന്നിവിടങ്ങള്‍ക്കുപുറമേ താല്‍ച്ചര്‍ നിലയത്തില്‍ക്കൂടി ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്നാണ്‌ ഇപ്പോള്‍ വൈദ്യുതി ലഭ്യതയില്‍ കുറവു വന്നത് എന്നും ബോർഡ്‌ അറിയിച്ചു.