ചവറ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

single-img
14 May 2014

rകൊല്ലം ജില്ലയിലെ ചവറ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. ആർ.എസ്.പിയുടെ യു.ഡി.എഫിലേക്കുള്ള ചുവടുമാറ്റത്തെ തുടർന്ന് ആണ് ഭരണമാറ്റം ഉണ്ടായത്. ഭരണമുന്നണിക്കെതിരെയുള്ള അവിശ്വാസ പ്രമേയം ഏഴിനെതിരെ 16 വോട്ടിന് പാസായി. കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ ആർ.എസ്.പിയുടെ അഞ്ചംഗങ്ങളും പിന്തുണച്ചു.

 

 

ആർ.എസ്.പിയുടെ അഞ്ചും സി.പി.ഐയുടെ രണ്ടും സി.പി.എമ്മിലെ അഞ്ചും അംഗങ്ങളുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നിലനിറുത്തി വന്നത്. പ്രമേയം പാസ്സായതോടെ നിലവിലെ പ്രസിഡന്റ് സി.പി.എമ്മിലെ ജോയ് കല്ലൂരിന് രാജിവയ്ക്കേണ്ടി വരും.