യമനില്‍ ആറു ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
13 May 2014

Droneയമനിലെ അല്‍-ക്വയ്ദ സ്വാധീന മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടു. മാരിബ് പ്രവിശ്യയിലെ അല്‍-ഹസനു സമീപമുള്ള അല്‍-ക്വയ്ദ ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പൈലറ്റില്ലാ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. അല്‍-ക്വയ്ദ ശക്തികേന്ദ്രങ്ങളില്‍ യമന്‍ സേന നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഡ്രോണ്‍ ആക്രമണം.