കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

single-img
13 May 2014

crimeമാരായമുട്ടം സതീഷ് വധക്കേസിലെ പ്രതി ഇടവനിക്കര വടകര ജോസ് (42) വെട്ടേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രി 9ന് മാരായമുട്ടം ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് മുന്നിൽ ബൈക്കിലെത്തിയ സംഘം മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു.ഇയാളുടെ സുഹൃത്ത് മാരായമുട്ടം ശരത്തിനെ (40) വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

ജോസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാരായമുട്ടം പൊലീസ് സ്റ്റേഷന്റെ സമീപത്തായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ മാരായമുട്ടത്തെ സതീഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വടകര ജോസ്. പരിക്കേറ്റ ശരത്തുൾപ്പെടെ പത്തുപ്രതികളാണ് കേസിലുണ്ടായിരുന്നത്.