ബാംഗ്ലൂരിനെതിരെ പഞ്ചാബിന് 32 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം

single-img
10 May 2014

millerബാംഗ്ലൂര്‍: ഐ.പി.എല്ലില്‍ ബാംഗ്ലൂരിനെതിരെ പഞ്ചാബിന് 32 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഡേവിഡ് മില്ലറുടെ അര്‍ധശതക മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് സ്കോര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ ഇന്നിങ്സ്  ഒമ്പത് വിക്കറ്റിന് 166 റണ്‍സില്‍ അവസാനിച്ചു. ബാംഗ്ലൂര്‍ നിരയില്‍ എബി ഡിവില്ലിയേഴ്സ് (53) ഒഴിച്ച് മറ്റാര്‍ക്കും എതിര്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല. മിച്ചല്‍ സ്റ്റാര്‍ക് (29) റണ്‍സെടുത്തു. കോഹ്ലി റണ്ണൊന്നുമെടുക്കാതെ മടങ്ങി.

പതിവിന് വിപരീതമായി പഞ്ചാബിന്റെ ഓപ്പണർമാർ തിളങ്ങി, ഒന്നാം വിക്കറ്റില്‍ ഇരുവരും 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു പക്ഷേ തുടരെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായത് പഞ്ചാബിന് വിനയാകുമെന്ന് തോന്നിയ ഘട്ടത്തിൽ മില്ലെർ രക്ഷക്കെത്തിയത്. 24 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ പിന്തുണയോടെ 30 റണ്‍സ് സ്കോര്‍ ചെയ്ത സെവാഗാണ് ആദ്യം വീണത്.

പിന്നാലെ മന്‍ദീപ് സിങ്ങും (15 പന്തില്‍ 21) മടങ്ങി. തുടര്‍ന്നത്തെിയ ഗ്ളെന്‍ മാക്സ്വെല്‍ (11പന്തില്‍ 25) രണ്ട് ഫോറും രണ്ട് സിക്സും പറത്തി മറ്റൊരു വെടിക്കെട്ടിന് തിരികൊളുത്തുകയാണെന്ന് തോന്നിച്ചെങ്കിലും അധികനേരം ക്രീസില്‍ നിന്നില്ല. എട്ടു ഫോറും മൂന്ന് സിക്സും പറത്തി 29 പന്തില്‍ 66 റണ്‍സുമായി മില്ലര്‍ കളം വിട്ടത്. വരുണ്‍ ആരോണിന്‍െറ പന്തില്‍ ചഹാല്‍ പിടിച്ചായിരുന്നു മില്‍നര്‍ ക്രീസ് വിട്ടത്.