കാവ്യയും ദിലീപുമായി വിവാഹം ഉറപ്പിച്ചിട്ടില്ലന്ന് മാതാപിതാക്കൾ

single-img
10 May 2014

kavyadileepകാവ്യാമാധവനും ദീലിപുമായി ജൂൺ 25 ന് വിവാഹിതരാകും എന്ന് ട്വിറ്ററിൽ കൂടി പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് കാവ്യയുടെ അച്ഛൻ. കഴിഞ്ഞ ദിവസം ദീലീപിന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അകൗണ്ടിലൂടെയാണ് ഈ വാർത്ത പ്രചരിച്ചത്. ഇത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. അകൗണ്ട് വ്യജമാണെന്നും അങ്ങനെ ഒരു വാർത്തയെ പറ്റി അറിയില്ലന്നുമാണ് ദിലീപ് പ്രതികരിച്ചത്.

കാവ്യയുടെ വിവാഹം നിശ്ചയിക്കേണ്ടത് മാതപിതാക്കളായ തങ്ങളാന്നും, ഇത്തരം വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ടു കാലങ്ങൾ ആയന്നും, കാവ്യയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞതിന്റെ തിരക്കുതീർന്നിട്ടില്ലന്നും, ആദ്യവിവാഹ ബന്ധം തകർന്നതിന്റെ വിഷമം മാറിയിട്ടില്ലന്നുമാണ് കാവ്യയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞത്.