കായംകുളത്തിനും ഓച്ചിറക്കുമിടയില്‍ സബ് വേ നിര്‍മ്മാണം, മൂന്ന് തീവണ്ടികള്‍ റദ്ദാക്കി

single-img
9 May 2014

paകായംകുളത്തിനും ഓച്ചിറക്കുമിടയില്‍ സബ് വേ നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഈ വഴിയുളള മൂന്ന് തീവണ്ടികള്‍ റദ്ദാക്കി. വൈകിട്ട് ഏഴരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം മെമു നാളെ സര്‍വീസ് നടത്തില്ല. ഞായറാഴ്ച രാവിലെ 4.20ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ റദ്ദാക്കി. ചൊവ്വാഴ്ച രാവിലെ 3.25ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ആലപ്പുഴ പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്.

 

 

നാളെ വൈകിട്ട് ആറു മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം പാസഞ്ചര്‍ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. മറ്റന്നാള്‍ രാവിലെ 7.55ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കോട്ടയം പാസഞ്ചര്‍ കായംകുളത്ത് നിന്നായിരിക്കും പുറപ്പെടുക.