മോശം കാലാവസ്ഥ:കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

single-img
9 May 2014

soniaമോശം കാലാവസ്ഥയെയും കാറ്റിനെയും തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ഗോരഖ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു സോണിയ. ഈ സമയം ഡല്‍ഹിയില്‍ മോശം കാലാവസ്ഥയാണെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് വിമാനം ഖേരിയ വിമാനത്താവളത്തില്‍ ഇറക്കിയത്. തുടര്‍ന്ന് വിഐപി ലോഞ്ചില്‍ വിശ്രമിച്ച സോണിയ ഒരു മണിക്കൂറിനു ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചു.