യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും റഷ്യന്‍ സേനയെ പിന്‍വലിച്ചു

single-img
8 May 2014

map_of_ukraineകിഴക്കന്‍ യുക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള റഷ്യന്‍ സേനയെ പിന്‍വലിക്കുന്നതായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച കിഴക്കന്‍ യുക്രെയിനിലെ വിവിധ നഗരങ്ങളില്‍ റഷ്യന്‍ അനുകൂലികള്‍ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഹിതപരിശോധന മാറ്റിവയ്ക്കാനും പുടിന്‍ നിര്‍ദേശിച്ചു. കീവില്‍നിന്നു കൂടുതല്‍ സ്വയംഭരണം അല്ലെങ്കില്‍ സ്വാതന്ത്ര്യം നേടുകയാണു ഹിതപരിശോധനയുടെ ലക്ഷ്യം.

എന്നാല്‍ കിഴക്കന്‍ യുക്രെയിനിലെ നിരവധി നഗരങ്ങളില്‍ സര്‍ക്കാര്‍മന്ദിരങ്ങളും മറ്റും റഷ്യന്‍ അനുകൂലികള്‍ കൈയടക്കിയിരിക്കുകയാണ്.