സി.പി.എം. നടത്തിയ നതായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജാര്‍ഖണ്ഡില്‍ അറസ്റ്റിലായി

single-img
8 May 2014

Netaiസിപിഎം പ്രവര്‍ത്തകര്‍ പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ നതായില്‍ എട്ടുപേരെ വെടിവച്ചുകൊന്ന സംഭവത്തില്‍ മൂന്നു വര്‍ഷത്തിനുശേഷം മുഖ്യപ്രതിയെ ജാര്‍ഖണ്ഡില്‍ അറസ്റ്റു ചെയ്തു. സിപിഎം ബിന്‍പുര്‍ മുന്‍ സോണല്‍ കമ്മിറ്റി സെക്രട്ടറി അനുജ് പാണ്ഡെയാണു ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയില്‍ വെച്ച് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

നതായി കൂട്ടക്കൊല നടന്ന 2011 ജനുവരി ഏഴിനു ശേഷം പാണ്ഡെ ജാര്‍ഖണ്ഡിലെ വിവിധ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ ഒഴിവില്‍ കഴിയുകയായിരുന്നു. കൂട്ടക്കൊലയില്‍ പാങ്കാളികളായ അഞ്ച് സിപിഎം പ്രവര്‍ത്തകരെ ഹൈദരാബാദില്‍ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുഖ്യപ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.