കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
8 May 2014

kuതമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിലയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പ്രത്യേക സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന ജി സുന്ദരരാജന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍ , വിക്രംജിത് സെന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് തള്ളി.

 

 
സുപ്രീം കോടതി നിര്‍ദ്ദേശിച്ച സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 15 സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിനുശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.