മോഡി കഴുതയാണോ എന്ന് മമത : മോഡി വാലിനു തീ പിടിച്ച ഹനുമാനെന്നും മമതയുടെ പരിഹാസം

single-img
8 May 2014

കൊല്‍ക്കൊത്ത : അവസാനഘട്ട തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കിടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡിക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പരിഹാസശരങ്ങള്‍.”മോഡി ഒരു കഴുതയാണോ ? ” എന്നാണു ഒരു വേദിയിലെ പ്രസംഗത്തിനിടെ മമത ബാനര്‍ജി ചോദിച്ചത്.

മറ്റൊരു പ്രസംഗത്തിനിടെ മമത മോഡിയെ വാളിനു തീപിടിച്ച ഹനുമാനോടാണ് ഉപമിച്ചത്.തീപിടിച്ച വാളും ധരിച്ചു മോഡി ലങ്കകള്‍ ചുട്ടെരിച്ചു  പറന്നു നടക്കുകയാണ് എന്നായിരുന്നു മമതയുടെ പരിഹാസം.

ആസാമിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ മോഡിയാണ് എന്ന് മമത നേരത്തെ ആരോപിച്ചിരുന്നു.ആസാമിലും പശ്ചിമ ബംഗാളിലും വര്‍ഗീയ കലാപം ആസൂത്രണം ചെയ്യാന്‍ ശ്രമിച്ചതിനു മോഡിയെ അറസ്റ്റ് ചെയ്യണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

മോഡിയെ കയറു കൊണ്ട് കെട്ടി ജയിലടയ്ക്കണം എന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.