ബിജെപിക്കും നരേന്ദ്ര മോഡിക്കും കടുത്ത ഭാഷയിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

single-img
8 May 2014

ecബിജെപിക്കും നരേന്ദ്ര മോഡിക്കും കടുത്ത ഭാഷയിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത് . നിഷ്പക്ഷമായി മാത്രമെ പ്രവർത്തിച്ചിട്ടുള്ളൂവെന്ന് കമ്മിഷൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 
ചട്ടങ്ങൾ പാലിച്ച ശേഷമാണ് എല്ലാ തീരുമാനങ്ങളും എടുത്തത് എന്നും വ്യക്തികളെയോ പാർട്ടികളെയോ കമ്മിഷന് പേടിയില്ല എന്നും കമ്മിഷൻ പറഞ്ഞു.കമ്മിഷനെ പരാമർശിക്കുമ്പോൾ ഉയർന്ന നേതാക്കൾ പക്വത കാണിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ വി.എസ്.സന്പത്ത് ആവശ്യപ്പെട്ടു.