ടെലിവിഷന്‍ കാണാന്‍ സഹോദരന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് പതിനാലുകാരി തൂങ്ങിമരിച്ചു

single-img
8 May 2014

suഭോപ്പാലിൽ ടെലിവിഷന്‍ കാണാന്‍ സഹോദരന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് പതിനാലുകാരി തൂങ്ങിമരിച്ചു. . ഗോവിന്ദപുരയിലുള്ള വസതിയിലെ കുളിമുറിയിലാണ് പ്രേരണ (14) തൂങ്ങിമരിച്ചത്. സീരിയല്‍ കണ്ടിരിക്കെ കയ്യില്‍ നിന്ന് റിമോര്‍ട്ട് തട്ടിപ്പറിച്ച് ഹര്‍ഷ് ക്രിക്കറ്റ് മാച്ച് വെച്ചതാണ് വഴക്കിന് കാരണമായത്.

 

 

മകള്‍ കടുംകൈ ചെയ്യുന്ന സമയത്ത് അമ്മ ഇതൊന്നുമറിയാതെ അടുക്കളയിലുണ്ടായിരുന്നു. പ്രേരണ കുളിമുറിയില്‍ കയറി വാതില്‍ കുറ്റിയിട്ട് അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങാത്തതില്‍ സംശയം തോന്നിയ സഹോദരന്‍ തന്നെയാണ് വിവരം അമ്മയെ അറിയിച്ചത്.