വിവാദപ്രസംഗം: ഗിരിരാജ് സിംഗിന് ജാമ്യം ലഭിച്ചു

single-img
6 May 2014

giriraj-singh-2ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് ഗിരിരാജ് സിംഗിന് ജാമ്യം. പാറ്റ്‌ന ജില്ലാ കോടതിയില്‍ കീഴടങ്ങിയ ഗിരിരാജ് സിംഗ് പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാവേദ് ആലമാണ് ജാമ്യം നല്കിയത്. മറ്റൊരു കേസില്‍ ഏപ്രില്‍ 25-ന് ഗിരിരാജ് സിംഗിന് ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നല്കിയിരുന്നു.