തിരക്കഥ മോഷ്‌ടിച്ചെന്ന പരാതി, ഗര്‍ഭശ്രീമാൻ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

single-img
6 May 2014

garbashreemanദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന’ഗര്‍ഭശ്രീമാന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ മോഷ്‌ടിച്ചതാണെന്ന പരാതിയെ തുടര്‍ന്ന് ഹൈക്കോടതി ചിത്രം ഒരു മാസത്തേക്ക്‌ സ്‌റ്റേ ചെയ്‌തു. മലയാളത്തിലെ അസോസിയേറ്റ്‌ ഡയറക്‌ടറായ സുധീഷ്‌ നൽകിയ ഹര്‍ജിയിൻ മേലാണ് ഹൈക്കോടതി സ്റ്റേ. തന്റെ തിരക്കഥ അനുവാദമില്ലാതെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ്‌ സുധീഷ്‌ ഹര്‍ജിയില്‍ പറയുന്നത്‌.

പകര്‍പ്പവകാശ നിയമ ലംഘനം കാണിച്ചാണ് കോടതി ചിത്രം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ഛായാഗ്രഹകന്‍ അനില്‍ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പുരുഷന്‍ ഗര്‍ഭസ്ഥനാകുന്ന കഥ പറയുന്ന ചിത്രമാണ. ജെ.കെ പ്രൊഡക്ഷന്റെ ബാനറില്‍ ടി.എസ് ജയകുമാറും കോയിപ്പുറം രാജേന്ദ്രനുമാണ് ചിത്രം നിര്‍മിക്കുന്നത്.