കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിച്ഛായാ മത്സരം; ഷാനിമോളുടെ ആരോപണത്തില്‍ ദുരൂഹത: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

single-img
5 May 2014

Rajmohanഷാനിമോള്‍ ഉസ്മാന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനയച്ച കത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. മുന്‍പ് നടന്ന രണ്ട് നിര്‍വാഹകസമിതികളിലും ഷാനിമോള്‍ എന്തുകൊണ്ട് ആരോപണം ഉന്നയിച്ചില്ലെന്നും ഇപ്പോള്‍ ഉന്നയിക്കുന്നത് ദുരൂഹമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഇപ്പോള്‍ ഷാനിമോള്‍ ഉന്നയിക്കുന്ന വേണുഗോപാലിനെതിരായ ആരോപണം അനവസരത്തിലുള്ളതാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിച്ഛായാ മല്‍സരമാണെങ്കിലും വി.എം.സുധീരന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ചതാണ് ആ പ്രതിച്ഛായയെന്നും ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയ പ്രതിച്ഛായ അല്ലതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.