കെഎന്‍എം ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി നിര്യാതനായി.

single-img
3 May 2014

hqdefault (1)കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഖാദിര്‍ മൗലവി നിര്യാതനായി. 82 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അന്തരിച്ചത്.

1996 മുതല്‍ കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍മനാറിന്റെ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എടവണ്ണ പത്തപിരിയം സ്വദേശി പരേതനായ അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്. 71 മുതല്‍ 96 വരെ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു

അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യണത്തെ തുടര്‍ന്ന് കെ എന്‍ എമ്മിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

വൈകീട്ട് നാലരക്ക് പത്തപ്പിരിയം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.