ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും-രാഹുല്‍

single-img
3 May 2014

rahulഭൂരിപക്ഷം നേടാനായില്ലെങ്കില്‍ മൂന്നാം മുന്നണിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടതില്ലെന്നും പകരം പ്രതിപക്ഷത്ത് ഇരിക്കാമെന്നുമാണു രാഹുല്‍ഗാന്ധിയുടെ നിലപാടെന്ന് അടുത്ത വൃത്തങ്ങള്‍.ഇതിനെ തുടർന്ന് മൂന്നാം മുന്നണിക്ക് അനുകൂലമായ പ്രസ്താവനയില്‍ നിന്ന് പിന്‍മാറാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ നിര്‍ദ്ദേശം നൽകിയതായാണു വിവരം.

രാഷ്ട്രീയ കാലാവസ്ഥ എതിരായതിനാല്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്ന നയമാകും ഇനി കോണ്‍ഗ്രസ് സ്വീകരിക്കുകയെന്ന് ഒന്നിലധികം പ്രമുഖ നേതാക്കള്‍ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത്തരം സഖ്യസര്‍ക്കാറുകള്‍ മുന്‍പ് വിജയിച്ചിട്ടില്ലെന്നും അസ്ഥിരതയുടെ ഒരു അംശം എല്ലായ്‌പ്പോഴും നിലനില്‍ക്കുമെന്നും കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു.

തിരഞ്ഞെടുപ്പിനു ശേഷം കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തി സംഘടനയില്‍ വന്‍ അഴിച്ചുപണി നടത്താനാണ് രാഹുലിന്റെ തീരുമാനമെന്നും അറിയുന്നു.