മിസിസിപ്പിയില്‍ ചുഴലിക്കാറ്റ്: മരണം 34 ആയി

single-img
2 May 2014

map_of_usaആര്‍ക്കന്‍സായ്ക്കും മിസിസിപ്പിക്കും ഇടയില്‍ കഴിഞ്ഞ മൂന്നുദിവസമായി ആഞ്ഞുവീശുന്ന ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നുള്ള കെടുതികളില്‍ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 34 ആയി. തെക്കന്‍ പ്രദേശത്തെ ജനവാസകേന്ദ്രങ്ങളില്‍ കാറ്റ് ഇനിയും നാശംവിതയ്ക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

ഇവിടെ 27 പേര്‍ മരിച്ചുവെന്നു സ്ഥിരീകരിച്ചു. 200 ലധികം പേര്‍ക്കു പരിക്കേറ്റു. കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.