സീ.റ്റി സ്കാനിന്റെ സഹായത്തോടെ ഈജിപ്ഷ്യൻ മമ്മികളുടെ പുറംചട്ട ഊരി

single-img
2 May 2014

british-museum-ct-scan-mummy-3d-visualizaton-of-tamut-bodyവർഷങ്ങളായി പുരാവസ്തു ഗവേഷകർക്ക് മുന്നിലുണ്ടായിരുന്ന സങ്കീർണമായ സമസ്യക്ക് പരിഹാരമായി. ഈജിപ്ഷ്യൻ മമ്മികളുടെ പുറംചട്ട ഊരുന്നതുമായിനിലനിന്ന പ്രശ്നമാണ് പരിഹരിച്ചത്.  പുറംചട്ട ഊരുമ്പോൾ മമ്മികൾക്ക് എന്തെങ്കിലും കോട്ടം സംഭവിക്കുമെന്ന് പുരാവസ്തു ഗവേഷകർ പേടിച്ചിരുന്നു.

അതിനു പരിഹാരമായികണ്ടെത്തിയത്, കാറുകളുടെ യന്ത്രത്തിന്റെ പ്രവർത്തനം മാനസ്സിലാക്കാൻ വേണ്ടി ത്രിമാന ചിത്രം നിർമ്മിക്കൻ ഉപയോഗിക്കുന്ന സോഫ്റ്റ് വയറിന്റേയും സീ.റ്റി സ്കാനറുകളുടെയും സഹായത്തോടുകൂടിയാണ്.

british-museum-ct-scan-unknown-man-spatula-horizontal-galleryമമ്മികളെ സ്കാനറുകളിലൂടെ കടത്തിവിട്ട് ത്രിമാന ചിത്രം നിർമ്മിച്ച് അവയുടെ വയസ്സ്, മരണകാരണം,ശാരീരികാവസ്ത എന്നിവ മനസ്സിലാക്കാൻ സാധിച്ചു. ഏറ്റവും ആദ്യം പരിശോദിച്ചത് 900 ബി.സി.യിൽ മരണപ്പെട്ട തമുറ്റ് എന്ന പുരോഹിതയുടെ മമ്മിയായിരുന്നു.

ആ പഠനത്തിൽ നിന്നു അവരുടെ വയസ്സ്, മരണകാരണം എന്നിവ മനസ്സിലാക്കാൻ സാധിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിക്കുമ്പോൾ അവർക്ക് 30 തിനും 50 തിനും ഇടയിൽ പ്രായമുണ്ടായിരുന്നുതായി കണ്ടെത്തി.

അങ്ങനെ നിരവധി അനവധി മമ്മികളുടെ പഠനങ്ങളിലൂടെ അവരുടെ ശാരീരികാവസ്ത കണ്ടെത്താൻ കഴിഞ്ഞു. ചില മമ്മികളുടെ തലച്ചോറുകൾ ഇപ്പോഴും അതിൽ തന്നെ ഉള്ളതായി ചിത്രങ്ങളിൽ കാണാൻ സാധിച്ചു.