നയൻതാരയ്ക്കും പ്രകാശ് രാജിനും തെലുങ്കിൽ വിലക്ക്

single-img
2 May 2014

Untitled-2നയൻതാരയ്ക്കും പ്രകാശ് രാജിനും ഒരുവർഷം വിലക്ക്. തെലുങ്ക് സംവിധായകരുടെ സംഘടനയാണ് ഇരുവരെയും വിലക്കിയത്. ഹിന്ദി ചിത്രം കഹാനിയുടെ തെലുങ്ക് പതിപ്പായ അനാമിക ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് നയൻതാരയ്ക്ക് വിലക്കേർപ്പെടുത്തിയത്.

മഹേഷ് ബാബു നായകനായ ആഗഡു എന്ന ചിത്രത്തിന്റെ സെറ്റിൽ സംവിധായകനായ ശ്രിനു വൈറ്റ്‌ലയെ അസഭ്യം പറഞ്ഞതിനാണ് പ്രകാശ് രാജിന് വിലക്കേർപ്പെടുത്തിയത്. ഇരുവരേയും ഒരു വർഷത്തേക്കാണ് വിലക്കിയിരിക്കുന്നത്.അനാമികയുടെ ഓഡിയോ ലോഞ്ച് ഉൾപ്പടെയുള്ള പ്രധാന പ്രമോഷൻ പരിപാടികളിൽ നിന്ന് നയൻതാര വിട്ടുനിന്നതാണ് തെലുങ്ക് സിനിമാക്കാരെ പ്രകോപിപ്പിച്ചത്.