കെ ബാബു അഴിമതിക്കാരനെന്ന് യൂത്ത് കോൺഗ്രസ്

single-img
2 May 2014

tyr5tyബാർ ലൈസൻസ് വിഷയത്തിൽ സുധീരന്റെ നിലപാടുകൾക്ക് യൂത്ത് കോൺഗ്രസ് പിന്തുണ.മദ്യലഭ്യത കുറയ്ക്കണമെന്ന സുധീരന്റെ നിലപാട് സ്വാഗതാർഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥന്ന സമിതി വിലയിരുത്തി.എക്‌സൈസ് മന്ത്രി കെ.ബാബു അഴിമതിക്കാരനാണെന്ന് കൊച്ചിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് യോഗത്തിൽ ആരോപണം ഉയർന്നു.

ഇടുക്കി ബിഷപ്പിനെതിരെ വ്യാപക വിമർശനമാണു യോഗത്തിൽ ഉയർന്നത്.തെരഞ്ഞെടുപ്പ് കാലത്ത് ഇടുക്കി ബിഷപ്പ് സ്ഥാനാർത്ഥിയെപ്പോലെയാണ് പ്രവർത്തിച്ചത്. ഇടുക്കിയിൽ ഡീൻകുര്യാക്കോസിനെ പരാജയപ്പെടുത്താൻ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്നും ആരോപണമുയർന്നു.