നൈജീരിയയില്‍ കാര്‍ ബോംബ് സ്ഫോടനം: 12 മരണം

single-img
2 May 2014

NIGERIA-UNREST-BOMBINGSനൈജീരിയയുടെ തലസ്ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റേഷന് സമീപമുള്ള പോലീസ് ചെക് പോസ്റ്റായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബോബ് വെച്ച കാര്‍ ആള്‍കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

ഏപ്രിലില്‍ 14 ന് ബോബ് സ്‌ഫോടനത്തെ തുടര്‍ന്ന് 70 പേര്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപമാണ് വീണ്ടും സ്‌ഫോടനം ഉണ്ടായത്.ബൊക്കോ ഹാറാം എന്ന തീവ്രവാദ സംഘടനയായിരുന്നു അന്ന് ആക്രമണത്തിന് പിന്നില്‍