രാഷ്ട്രപതി തപാല്‍ വോട്ട് ചെയ്യും

single-img
30 April 2014

pranabആദ്യമായി പോസ്റ്റല്‍ വോട്ട് ചെയ്ത രാഷ്ട്രപതിയെന്ന പേര് രപണാബ് മുഖര്‍ജിക്ക് സ്വന്തമാകുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇത്തവണ തപാല്‍വോട്ടിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കും. രാഷ്ട്രപതിക്കു വോട്ടവകാശമുള്ള സൗത്ത് കോല്‍ക്കത്തയില്‍ അടുത്ത 12 നാണ് വോട്ടെടുപ്പ്.

തപാല്‍വോട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പ്രണാബ് മുഖര്‍ജി പൂര്‍ത്തിയാക്കിയതായി രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. തന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായേക്കാവുന്ന സമ്മര്‍ദം ഒഴിവാക്കുകയാണു വ്യത്യസ്തമായ തീരുമാനത്തിലൂടെ രാഷ്ട്രപതി ലക്ഷ്യമിടുന്നത്.