ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കളക്ടര്‍ ബിജു പ്രഭാകര്‍ സര്‍ക്കാര്‍ പ്രതിനിധി

single-img
30 April 2014

biju_0ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറെ സര്‍ക്കാര്‍ പ്രതിനിധിയായി നിര്‍ദേശിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച്് തീരുമാനമെടുത്തത്. ജില്ലാ കളക്ടര്‍ എന്ന നിലയിലാണ് ബിജു പ്രഭാകറെ ഭരണസമിതിയിലേക്ക്് തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം ഭരണസമിതി അധ്യക്ഷ ജില്ലാ ജഡ്ജി കെ.പി. ഇന്ദിരയ്ക്കു കൈമാറും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു താക്കോല്‍കൂടി ഇന്നലെ ഭരണസമിതി അധ്യക്ഷ കെ.പി. ഇന്ദിരയ്ക്കു കൈമാറി.