കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ജവാന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് മോഡിയ്ക്ക് ജവാന്റെ കുടുംബത്തിന്റെ താക്കീത്

single-img
30 April 2014

ഹാമിര്‍പൂര്‍: രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയും വോട്ട് പിടിക്കാനും  വീരമൃത്യു വരിച്ച ജവാന്റെ പേര് ഉപയോഗിക്കരുതെന്ന് നരേന്ദ്ര മോദിയോട് കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ജവാന്റെ കുടുംബം. രാജ്യം പരമവീര ചക്രം നല്‍കി ആദരിച്ച വിക്രം ബത്രയുടെ അമ്മയാണ്, രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി  വിക്രമിന്റെ പേര്  തെരഞ്ഞെടുപ്പ് വേദികളില്‍ മോദി പരാമര്‍ശിച്ചതിന് എതിരെ പ്രതികരിച്ചത്.

പാലാപൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വിക്രത്തിന്റെ പേര് മോദി പരാമര്‍ശിച്ചതാണ് കമല്‍ കാന്ത് ബത്രയെ ചൊടിപ്പിച്ചത്. കാര്‍ഗില്‍ ജവാന്‍മാരെക്കുറിച്ച് പറയുന്ന ബിജെപി എന്തുകൊണ്ടാണ് 15 വര്‍ഷം മുമ്പ് വീരചരമം പ്രാപിച്ച ജവാന്‍മാരെക്കുറിച്ച് പറയാത്തതെന്ന് ഇവര്‍ ചോദിക്കുന്നു.

ഹിമാചല്‍പ്രദേശിലെ ഹമിര്‍പൂര്‍ മണ്ഡലത്തിലെ ആംആദ്മി സ്ഥാനാര്‍ഥിയാണ് വിക്രത്തിന്റെ അമ്മ കമല്‍ കാന്ത് ബത്ര.

കാര്‍ഗില്‍ യുദ്ധസമയത്ത്    ഹിമാചല്‍ പ്രദേശിലെ  ബിജെപി ഘടകത്തിന്റെ ചുമതല മോദിക്കായിരുന്നു. വിക്രം മരിച്ചപ്പോള്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കാതിരുന്ന മോദി ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും കമല്‍ കാന്ത് ബത്ര പറയുന്നു.