സംസ്ഥാനം ഭരിക്കുന്നത് സുധീരനല്ല : ഉമ്മന്‍ചാണ്ടി • ഇ വാർത്ത | evartha
Latest News

സംസ്ഥാനം ഭരിക്കുന്നത് സുധീരനല്ല : ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് കെ.പി.സി.സി പ്രസിഡണ്ട് സുധീരനല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.അങ്ങനെയൊരു ധാരണ ആര്‍ക്കുമില്ല.

ബാർ ലൈസൻസ് പുതുക്കുന്നത് ചർച്ചയിലൂടെ തീരുമാനിക്കും. ചർച്ച എപ്പോഴെന്ന് പറയാനാകില്ല. തെറ്റിദ്ധാരണയുണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യാസക്‌തി കുറച്ചുകൊണ്ടു വരാതെ മദ്യനിരോധനം സാധ്യമല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ഫോര്‍മുല സുധീരന്‍ തള്ളിയിരുന്നു. ഇതുസംബന്ധിച്ച്‌ തെറ്റിദ്ധാരണകള്‍ക്ക്‌ സ്‌ഥാനമില്ലെന്നും കെപിസിസി പ്രസിഡന്റ്‌ കൈക്കൊണ്ടിരിക്കുന്നത്‌ പ്രായോഗിക നിലപാടല്ലെന്ന്‌ ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.