ബാര്‍ ലൈസന്‍സ് സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും ഇന്ന് ചര്‍ച്ച

single-img
29 April 2014

vbk-sudheeran_809394fനിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നു യുഡിഎഫിലും കോണ്‍ഗ്രസിലും ചര്‍ച്ചയാകും. ബാര്‍ ലൈസന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായതിനെത്തുടര്‍ന്നു പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതി ചേര്‍ന്ന് ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

വി.എം സുധീരന്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എക്‌സൈസ് മന്ത്രി കെ. ബാബു എന്നിവരുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്ന് ഇന്നുച്ചയ്ക്കു മന്ത്രി ബാബു കെപിസിസി പ്രസിഡന്റുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനും ധാരണയിലെത്തി.