ബാങ്കോക്കിലേക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച സംഘം തിരുവനന്തപുരത്ത് പിടിയില്‍

single-img
29 April 2014

Amaതിരുവനന്തപുരം വിമാനത്താവളം വഴി ബാങ്കോക്കിലേക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശിയായ അബ്ദുള്‍ ഹാരീഷിമനയും സുഹൃത്തിനേയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 416 നക്ഷത്ര ആമകളെയാണ് ഇവരുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗില്‍നിന്നു കസ്റ്റംസ് കണെ്ടടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പോകുന്നതിനായി അബ്ദുള്‍ ഹാരിഷും സുഹൃത്തും വിമാനത്താവളത്തിലെത്തിയത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അബ്ദുള്‍ ഹാരീഷിനൊപ്പമുണ്ടായിരുന്നയാളുടെ പാസ്‌പോര്‍ട്ടില്‍ സംശയമുണ്ടായി. സുഹൃത്തിന് യാത്രാനുമതി നിഷേധിച്ചപ്പോള്‍ അബ്ദുള്‍ ഹാരീഷ് ഐബി ഉദ്യോഗസ്ഥരോടു തട്ടിക്കയറി. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് മൂന്നു തുണിസഞ്ചികളിലായി ഒളിപ്പിച്ച നിലയില്‍ ആമകളെ കണെ്ടത്തിയത്.

പിടിച്ചെടുത്ത ആമകള്‍ക്ക് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 10 കോടിയില്‍പ്പരം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.