ജയിലില്‍ ആയാല്‍ താന്‍ അവിടെ ചായക്കട നടത്തുമെന്ന് മോഡി

single-img
29 April 2014

modiജയിലിലായാല്‍ താന്‍ അവിടെ ചായക്കട നടത്താന്‍ തയാറാണെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രരേന്ദ്ര മോഡി. ഗുജറാത്തില്‍ ലോകായുക്ത ഉണ്ടായിരുന്നെങ്കില്‍ താന്‍ ജയിലിലാകുമായിരുന്നെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ അമറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് വൈസ് പ്രഡിഡന്റ് രാഹുല്‍ ഗാന്ധി കള്ളം പ്രചരിപ്പിക്കുകയാണ്. ഗുജറാത്തില്‍ ലോകായുക്ത പ്രവര്‍ത്തിക്കുന്നുണ്ടെന്നും തന്നെ ജയിലിലാക്കാന്‍ കോണ്‍ഗ്രസ് പരാമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും മോഡി പറഞ്ഞു. താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തരുതെന്ന ഒറ്റ അജണ്ട മാത്രമേ കോണ്‍ഗ്രസിനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

തന്നെ പ്രധാനമന്ത്രിയാക്കാന്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും താന്‍ ഡല്‍ഹിയില്‍ എത്തിയാല്‍ നിങ്ങളുടെ ഗുജറാത്തി ജനങ്ങളുടെ ശബ്ദം അവിടെ കേള്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.