സര്‍ക്കാര്‍ തലയ്ക്ക് രണ്ടുലക്ഷം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് കീഴടങ്ങി

single-img
29 April 2014

cpi-maoist-cadreരണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് സൂരജ് പട്ടേല്‍ ഛത്തീസ്ഗഡില്‍ കീഴടങ്ങി. സ്‌ഫോടക വസ്തുക്കളും തോക്കുകളും നിര്‍മ്മിക്കുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചിരുന്ന കാണ്‍കര്‍ സ്വദേശിയായ സൂരജ് 2005ലാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നത്.

ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പ്രസ് വിഭാഗത്തിന്റെ ചുമതലയാണ് സൂരജ് വഹിച്ചിരുന്നത്. മാവോയിസ്റ്റ് മാസികയായ ബൂമ്കല്ലിന്റെ എഡിറ്റര്‍ കൂടിയാണ് സൂരജ്. സുരക്ഷാ സേനയ്‌ക്കെതിരെ മേഖലയിലുണ്ടായ നിരവധി അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതു സൂരജായിരുന്നു. ഇനിയുള്ള കാലം മുഖ്യധാരയില്‍ പ്രവര്‍ത്തിക്കണമെന്നതാണ് ആഗ്രഹമെന്ന് കീഴടങ്ങിയശേഷം സൂരജ് പറഞ്ഞു.