ഇറാക്കില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ വ്യാപക ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു

single-img
29 April 2014

map_of_iraqഇറാക്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തീവ്രവാദികള്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് റാലി ലക്ഷ്യമാക്കി നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. വോട്ടെടുപ്പു തടസ്സപ്പെടുത്തുമെന്ന് സുന്നി തീവ്രവാദികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

പോളിംഗ് സ്റ്റേഷനുകളെ ലക്ഷ്യമിട്ട് ഇറാക്കില്‍ തിങ്കളാഴ്ച നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ പോലീസുകാരും സുരക്ഷാസൈനികരും ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.