അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ സരിത കോടതിയില്‍ രഹസ്യ മൊഴി നല്‍കും

single-img
28 April 2014

saritha9326തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് അബ്ദുള്ളക്കുട്ടി എം.എല്‍്.എ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ നല്‍കിയ മാനഭംഗ പരാതിയില്‍ കോടതി രഹസ്യ മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മേയ് അഞ്ചിനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തുക. നേരത്തെ ഇന്ന് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് സരിതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും മജിസ്‌ട്രേറ്റ് അവധിയില്‍ ആയതിനാല്‍ മൊഴിയെടുപ്പ് മാറ്റുകയായിരുന്നു.

പോലീസ് മൊഴി രേഖപ്പെടുത്താന്‍ സരിതയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നിര്‍മദ്ദശം അവഗണിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ നോട്ടീസ് നല്‍കിയത്.