നിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിനെ എതിര്‍ത്ത്‌ മുസ്ലിം ലീഗ്

single-img
26 April 2014

musനിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിനെ എതിര്‍ത്ത്‌  മുസ്ലിം ലീഗും രംഗത്തെത്തി. മദ്യ വില്‍പനയെ വരുമാന സ്രോതസ്സായി കാണുന്നത്‌ അംഗീകരിക്കാനാവില്ലെന്നും മദ്യമുണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന്‌ നടിയ്‌ക്കാനാവില്ലെന്നും ലീഗ്‌ വ്യക്‌തമാക്കുന്നു. മദ്യനയം രൂപീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും കെപിസിസിയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ ലീഗിന്റെ രംഗപ്രവേശനം.

 

 

 

തങ്ങളുടെ നിലപാട്‌ ചൊവ്വാഴ്‌ചത്തെ യുഡിഎഫ്‌ യോഗത്തില്‍ അറിയിക്കുമെന്നും ലീഗ്‌ നേതാക്കള്‍ പറയുന്നു. മദ്യ വില്‍പനയില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്‌ക്കാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കിയതിന്‌ പിന്നാലെയാണ്‌ നിലപാട്‌ വ്യക്‌തമാക്കി ലീഗും രംഗത്തെത്തിയത്‌.