മദ്യനയത്തില്‍ സര്‍ക്കാരിനു വീഴ്ചയെന്നു മുന്‍മന്ത്രി കെ.കെ.രാമചന്ദ്രന്‍

single-img
26 April 2014

ramachandran-master1ശതകോടീശ്വരന്‍മാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മദ്യനയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനു വന്‍വീഴ്ചയുണ്്ടായെന്നും മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം യുഡിഎഫിനു പാലിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി നിര്‍വാഹകസമിതിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാണ് അവശ്യപ്പെട്ടതെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.