പ്രതാപവര്‍മ്മ തമ്പാനെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്ക് കത്ത്

single-img
25 April 2014

Prathapa Varma Thambanഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്ക് കത്ത് നല്‍കി. പദവിക്ക് ചേരാത്ത പ്രവര്‍ത്തികളാണ് തമ്പാന്‍ ചെയ്യുന്നതെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്.

ലോക്‌സഭ സീറ്റ് ചര്‍ച്ച മുതല്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് യുഡിഎഫിലെത്തിയ ആര്‍എസ്പിക്ക് കൊല്ലം സീറ്റ് നല്‍കുന്നതിനെ ചന്ദ്രശേഖരന്‍ എതിര്‍ത്തിരുന്നു. ഐഎന്‍ടിയുസിക്ക് സീറ്റ് നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.