മദ്യലഭ്യത കുറയ്ക്കാന്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സര്‍ക്കാരിന്റെ നടപടി പ്രശംസനീയം; ഹൈക്കോടതി

single-img
25 April 2014

Kerala High Courtമദ്യലഭ്യത കുറയ്ക്കാന്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്കാതിരുന്ന സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി പ്രശംസനീയമാണെന്ന് ഹൈക്കോടതി. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റീസ് ചിദംബരേശന്‍ അധ്യക്ഷനായ ബഞ്ചിന്റെ ഈ പരാമര്‍ശം.

മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്കണം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് മദ്യം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ട്. ബാര്‍ ലൈസന്‍സ് മൗലികാവകാശമായി കാണരുതെന്നും ഹെക്കോടതി ഓര്‍മ്മിപ്പിച്ചു.