സുപ്രീം കോടതി രാജീവ് ഘാതകരെ വെറുതെവിട്ട നടപടി തടഞ്ഞു

single-img
25 April 2014

supreme courtതമിഴ്‌നാട് സര്‍ക്കാരിന്റെ രാജീവ് ഗാന്ധിയുടെ ഘാതകരെ വെറുതെവിട്ട നടപടി സുപ്രീം കോടതി തടഞ്ഞു. കേസ് അഞ്ചംഗഭരണഘടനാ ബഞ്ചിനുവിട്ടുകൊണ്ട് ചീഫ് ജസ്റ്റീസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

രാജീവ് ഗാന്ധിയുടെ ഘാതകരായ ഏഴ് പ്രതികളെ വെറുതെവിട്ട ജയലളിത സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഫെഡറല്‍സംവിധാനത്തെ ബാധിക്കുന്ന കാര്യമായതിനാലാണ് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജീവപര്യന്തം എന്നത് 14 വര്‍ഷമാണോ അതോ ജീവിതാവസാനംവരെയാണോ എന്ന കാര്യവും ശിക്ഷഇളവ് ചെയ്താല്‍ സര്‍ക്കാരിന് പ്രതികളെ വെറുതേവിടാന്‍ അധികാരമുണ്‌ടോയെന്നും ഭരണഘടനാ ബഞ്ച് പരിശോധിക്കും. മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ തുടങ്ങി ഏഴ് പ്രതികളെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെറുതെവിട്ടത്. 20 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയില്‍ കഴിഞ്ഞുവെന്നകാരണത്താലാണ് ഇവരെ വെറുതെവിട്ടത്. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വരുകയായിരുന്നു