ഡി. സുഗതന് കാരണം കാണിക്കല്‍ നോട്ടീസ്

single-img
24 April 2014

Sugathanപാര്‍ട്ടി വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയ യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ഡി. സുഗതന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ കാരണം കാണിക്കല്‍ നോട്ടീസ്.

കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിതിരേ പരസ്യപ്രസ്താവന നടത്തിയതിനാണ് സുഗതനു കാരണംകാണിക്കല്‍ നോട്ടീസ് നല്കിയത്. എസ്എന്‍ഡിപിയെ പിണക്കിയത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും മുന്‍ എംഎല്‍എ കൂടിയായ സുഗതന്‍ പറഞ്ഞത്.

നേരത്തെ കെ.സി. വേണുഗോപാലിനെതിരേ പരസ്യപ്രസ്താവന നടത്തിയ ഷാനിമോള്‍ ഉസ്മാനെ സുധീരന്‍ താക്കീത് ചെയ്തതിനു പിന്നാലെയാണ് സുഗതന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.