വാട്സ് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 50 കോടിയോളം

single-img
24 April 2014

whatsമൊബൈല്‍ വഴി ചിത്രങ്ങളും സന്ദേശങ്ങളും അയക്കാന്‍ സൗകര്യമുള്ള വാട്സ് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 50 കോടിയോളം വരുമെന്ന് റിപ്പോര്‍ട്ട്. ദിനേന ഈ സംവിധാനം വഴി 70 കോടി ചിത്രങ്ങളും 10 കോടി വിഡിയോകളും കൈമാറ്റം ചെയ്യപ്പെടുന്നതായും വാട്സ് ആപ് വെബ്സൈറ്റ് അവകാശപ്പെടുന്നു. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 1900 കോടി ഡോളറിനാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വാട്സ് ആപ് സ്വന്തമാക്കിയത്.