മൂന്ന് വര്‍ഷം മുമ്പുള്ള സര്‍ക്കാര്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ 100 ദിന തീവ്രയത്‌ന പരിപാടി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ്

single-img
24 April 2014

K.C.-Joseph-Minister-for-Non-Resident-Keralite-Affairsമൂന്നു വര്‍ഷത്തില്‍ കൂടുതലായി സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 100 ദിവസത്തിനകം തീര്‍പ്പു കല്‍പിക്കുന്നതിനു തീവ്രയത്‌ന പരിപാടി സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇത്തരം ഫയലുകളില്‍ 100 ദിവസത്തിനകം യുക്തിപൂര്‍വവും നിയമപരവുമായ തീരുമാനം എടുക്കാനാണു നിര്‍ദേശം നല്‍കുക. തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉത്തരവാദിത്വപ്പെട്ട പലരും തയാറാകാത്തതാണു സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നതെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

2014 ഫെബ്രുവരി അവസാനം വരെ സെക്രട്ടേറിയറ്റില്‍ മാത്രം 2,30,711 ഫയലുകളാണു ലഭിച്ചത്. ഇതില്‍ 56, 878 ഫയലുകളില്‍ മാത്രമാണു തീര്‍പ്പു കല്‍പിക്കാനായത്. അതായത് 25 ശതമാനം. ബാക്കി 1,73,833 ഫയലുകളിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.