ആര്‍എസ്പി കള്‍ മെയ് അവസാനത്തോടെ ലലയിക്കും: മെയ്ദിനം ഒരുമിച്ച് ആഘോഷിക്കും

single-img
23 April 2014

shibu baby johnആര്‍.എസ്.പി പാര്‍ട്ടികള്‍ തമ്മില്‍ മെയ്മാസം അവസാനത്തോടെ സമ്മേളനം നടത്തി ലയിക്കാന്‍ ആര്‍എസ്പി-ബി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ലയനത്തെ സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ ഷിബു ബേബി ജോണിനെ സംസ്ഥാന സമിതി യോഗം ചുമതലപ്പെടുത്തി. മേയ് ദിനം ഇരുപാര്‍ട്ടികളും സംയുക്തമായി ആഘോഷിക്കാനും തീരുമാനമായി.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പിയുടെ സംസ്ഥാന നേതൃയോഗം ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ലയനത്തോടെ ആര്‍എസ്പി കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും കേരള രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാകാത്ത ശക്തിയായി ആര്‍.എസ്.പി മാറുമെന്നും യോഗം വിലയിരുത്തി.