പദ്മനാഭസ്വാമി; അമിക്കസ്‌ക്യുറി റിപ്പോര്‍ട്ട് ഗൗരവമേറിയത്, അമിക്കസ്‌ക്യൂറിയുടെ നേരെ വിരല്‍ ചൂണ്ടാന്‍ ആരെയും അനുവദിക്കില്ലെന്ന് കോടതി: ഇടക്കാല ഉത്തരവ് വ്യാഴാഴ്ച

single-img
23 April 2014

sree-padmanabhaswamy-temple-thiruvananthapuramഅമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിന്മേല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള സുപ്രീം കോടതി വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. അമിക്കസ്‌ക്യൂറിയുടെ കണെ്ടത്തലുകള്‍ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്.

ക്ഷേത്രഭരണം താത്കാലിക ഭരണസമിതിയെ ഏല്‍പ്പിക്കുന്നതിനെ എതിര്‍ത്തും ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം ആവശ്യപ്പെട്ടുമാണ് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചത്. രാജകുടുംബവുമായി ഒത്തുകളിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള കണെ്ടത്തലുകള്‍ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ അടിയന്തര ഉത്തരവ് വേണ്ടിവരും. അമിക്കസ്‌ക്യൂറിയ്ക്കു നേരെ വിരല്‍ ചൂണ്ടാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി സൂചിപ്പിച്ചു. നിലവറകള്‍ പൂട്ടി താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്പിക്കുന്നതാണ് ഉചിതമെന്നും സുപ്രീം കോടതി അറിയിച്ചു.