മിസ്റ്റര്‍ ഫ്രോഡിന് വിലക്ക്

single-img
23 April 2014

Mr.-Fraud-malayalam-movie8മെയ് 8ന് റിലീസാകേണ്ട മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിനു തിയേറ്റര്‍ ഉടമകള്‍ വിലക്കേര്‍പ്പെടുത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനുമായുള്ള തര്‍ക്കമാണ് വിലക്കിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മോഹല്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.

എന്നാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് ഫാന്‍സ് അസോസിയേഷനുകള്‍. സംവിധായകനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ചിത്രത്തിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് നീതികരിക്കാനാവിലെ്ന്നും ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു.