അഡ്വക്കേറ്റ് തവമണിക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടി

single-img
23 April 2014

courtതൊഴില്‍പരമായ സ്വഭാവദൂക്ഷ്യത്തിന് അഡ്വക്കേറ്റ് തവമണിക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടി ആരംഭിച്ചു. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു ആവശ്യപ്പെട്ടു ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കി. അഡ്വക്കേറ്റ് തവമണി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു ജഡ്ജി സി.ടി. രവികുമാര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.

ബാര്‍ ലൈസന്‍സ് കേസില്‍ വിധി തയ്യാറാക്കിയതിനു ശേഷമാണ് ജഡ്ജി രവികുമാര്‍ കേസില്‍ നിന്നും പിന്‍മാറിയത്. ബാറുടമകളുടെ അഭിഭാഷകന്‍ കെ. തവമണി കഴിഞ്ഞദിവസം തന്നെ കാണാന്‍ വീട്ടിലെത്തിയിരുന്നതായി ജഡ്ജി വെളിപ്പെടുത്തിയിരുന്നു.