വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം; പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു

single-img
22 April 2014

PRAVEEN_TOGADIAവര്‍ഗീയവിദ്വേഷം പരത്തുന്നതരത്തിലുള്ള വിവാദ പ്രസ്താവനയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലീങ്ങളെ ഒഴിപ്പിക്കണമെന്ന തൊഗാഡിയയുടെ പ്രസ്താവനയാണ് വിവാദമായത്.

തൊഗാഡിയയ്‌ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ദേശവിരുദ്ധപരമായ പ്രസ്താവന നടത്തിയതിന് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.