പാകിസ്ഥാനിലേക്ക് പോകേണ്ടി വന്നാലും മോദിയെ എതിര്‍ക്കുമെന്ന് ഒമര്‍ അബ്ദുള്ള

single-img
22 April 2014

omarബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയെ പാക്കിസ്ഥാനിലേക്കു പോകേണ്ടി വന്നാലും എതിര്‍ക്കുമെന്ന് ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ബിജെപി നേതാവ് ഗിരിരാജ് സിംഗിനുള്ള മറുപടിയായാണ് ഒമറിന്റെ പ്രതികരണം. മോദിയെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ടു പാക്കിസ്ഥാനിലേക്കു പോകണമെന്ന് ഗിരിരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. ഇതു പിന്നീട് വിവാദമാകുകയും ഗിരിരാജ് സിംഗിനെതിരെ കേസ് എടുക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാറ്റന ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.