‘ഒച്ച’ തരംഗമാകുന്നു

single-img
22 April 2014

Oachaaaaaഫെയ്‌സ്ബുക്ക് കമന്റുകളില്‍ വന്ന വലിയൊരു മാറ്റമായിരുന്ന പിക്ചര്‍ കമന്റുകള്‍. തീര്‍ത്തും അരോചകമാണെന്ന് ഒരു വിഭാഗം വാദിക്കുമെങ്കിലും ഇടുന്ന പോസ്റ്റുകളില്‍ തങ്ങളുടെ നിലപാട് അറിയിക്കാന്‍ കണ്ടു പരിചയിച്ച സിനിമാ സീനുകളിലെ രംഗങ്ങള്‍ എഴുത്തിനേക്കള്‍ ഉപയോഗമാകുമെന്നതാണ് അതിന്റെ മേന്മ. ഇടുന്ന പോസ്റ്റുകളെ അടിസ്ഥാനമാക്കി ‘സഹിക്കാന്‍ കഴിയുന്നില്ല, പോസ്റ്റിട്ടവന്‍ പോയോ, ഇഷ്ടായി തുടങ്ങിയ താര മുഖങ്ങളടങ്ങിയ പിക്ചര്‍ കമന്റുകള്‍ കീഴടക്കിയിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിന്റെ സ്ഥാനം ഇപ്പോള്‍ ഒരു പരിധിവരെയെങ്കിലും വാട്‌സ് ആപ്പ് കയ്യടക്കി തുടങ്ങി. ലോകത്തിന്റെ ഏതുമൂലയിലിരുന്നുവേണമെങ്കിലും എഴുത്തോ, ചിത്രങ്ങളോ, സ്‌മൈലികളോ ഉപയോഗിച്ച് മറ്റുള്ളവരുമായി സംവദിക്കാന്‍ ഇപ്പോള്‍ യുവാക്കള്‍ കൂടുതലും ഉപയോഗിക്കുന്നത് വാട്‌സ് ആപ്പ് ആണെന്നുള്ളതാണ് സത്യം. ഈ വാട്‌സ് ആപ്പില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഒരു കണ്ടുപിടുത്തമാണ് ഇക്കഴിഞ്ഞ വിഷുദിനത്തിലിറങ്ങിയ ‘ഒച്ച’ എന്ന ആപ്ലിക്കേഷന്‍.

മലയാളികളുടെ മനസ്സില്‍ മായാതെ കിടക്കുന്ന സിനിമാ ഡയലോഗുകളെ ശബ്ദ സന്ദേശമായി അയക്കാവുന്ന ഒച്ച ഇതുവരെ ഒലക്ഷത്തിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. ഇതിനു തുടക്കം കുറിച്ച വിഷു ദിനത്തില്‍ വാട്‌സ് ആപ്പിലൂടെ ഏറ്റവും കൂടുതല്‍ കൈമാറിയ ശബ്ദ സന്ദേശം ”പിള്ളേച്ചാ… പിള്ളേര് കണി കാണിച്ചെന്ന് കേട്ടല്ലോ…” എന്ന ഡയലോഗ് ആയിരുന്നു.

30 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശങ്ങള്‍ ഒച്ച വഴി വാട്‌സ് ആപ്പിലേക്ക് അയക്കാന്‍ കഴിയും. വാട്‌സ് ആപ്പ് കൂടാതെ ബി.ബി.എം. ചാറ്റിംഗ് ആപ്ലിക്കേഷനിലും ഇത് പ്രവര്‍ത്തിക്കും.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട മലയാളികളായ ശരത്, ഗോവിന്ദ സുനില്‍, ജംഷീദ്, ഷമീര്‍, വിനീത് സുകുമാരന്‍, അര്‍ജ്ജുന്‍, ഹിഷാം, അരുണ്‍കുമാര്‍ എന്നിവരാണ് ഒച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. സോഷ്യല്‍ മീഡിയ വഴിയല്ലാതെ ഇതുവരെയ്ക്കും േനരില്‍ കണ്ടിട്ടില്ലാത്ത ഇവര്‍ ഫോട്ടോ കമന്റുകള്‍ക്ക് പകരം ശബ്ദ സന്ദേശം അയക്കുന്ന ആപ്ലിക്കേഷനെക്കുറിച്ച് ചിന്തിക്കുകയും മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വിജയം കാണുകയുമായിരുന്നു.

ഇപ്പോള്‍ ‘ഒച്ച’ വലിയ ഒച്ചപ്പാടില്ലാതെ സോഷ്യല്‍ മീഡിയകളില്‍ മുന്നേറിക്കൊണ്ടിരിക്കുയാണ്.