ഡ്രോണ്‍ ആക്രമണത്തില്‍ യെമനില്‍ 55 മരണം

single-img
22 April 2014

Droneഅല്‍ഖ്വയിദായുടെ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു യുഎസ് ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ തദ്ദേശിയരായ പൗരന്‍മാരുള്‍പ്പെടെ 55 പേര്‍ കൊല്ലപ്പെട്ടതായി യെമന്‍ സര്‍ക്കാര്‍. അല്‍ഖ്വയിദായുടെ മൂന്ന് നേതാക്കളും നിരവധി പ്രവര്‍ത്തകരും അക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈന്യം പറഞ്ഞു.

ഇതിനിടെ ആക്രമണത്തിനു മറുപടിയായി അല്‍ഖ്വയിദാ പ്രവര്‍ത്തകര്‍ മൂന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വധിച്ചു. അല്‍ഖ്വയിദായുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പല സ്ഥലങ്ങളും സൈന്യം തിരിച്ചു പിടിച്ചെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.